photo-
ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സമ്മേളനത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഇടയ്ക്കാട് അനിലാലയത്തിൽ എ.അരുണിനെ ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി അനുമോദിക്കുന്നു.

പോരുവഴി : ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി.എച്ച്.ഡി ജേതാവിന് അനുമോദനവും മുതിർന്ന അദ്ധ്യാപകർക്ക് ആദരവും നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.നീലാബരൻ അദ്ധ്യക്ഷനായി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ ഇടയ്ക്കാട് അനിലാലയത്തിൽ ആർ.എസ്.അനിലിന്റെയും പരേതയായ ഗിരിജാദേവിയുടെയും മകൻ എ.അരുണിനെ ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി അനുമോദിച്ചു. തുടർന്ന് മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഇടയ്ക്കാട് രതീഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശാന്ത, പഞ്ചായത്ത് നേതൃസമിതി കൺവീനർ സുൽഫി ഖാൻ റാവുത്തർ, ഗ്രാമ വികസന സമിതി വൈസ് പ്രസിഡന്റ് എം.വി. രവികുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ലൈബ്രേറിയൻ എസ്.മീര നന്ദി പറഞ്ഞു.