photo
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന രാജ്യാന്തര സമുദ്രതീര ശുചീകരണ ദിനാചാരണം.

കരുനാഗപ്പള്ളി : മാലിന്യമില്ലാത്ത തീരം തിരികെ പിടിക്കാം തിരിച്ചറിഞ്ഞ മാലിന്യം തിരഞ്ഞു നീക്കാം എന്ന മുദ്രാവാക്യവുമായി ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം ജില്ലാ നെഹ്റു യുവകേന്ദ്ര, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സംസ്കൃതി പരിസ്ഥിതി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനം ആചരിച്ചു. വെള്ളനാതുരുത്ത് ബീച്ച് ശുചീകരണ പരിപാടി ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്ഘാടനം ചെയ്തു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ മുഖ്യാതിഥിയായി.സംസ്കൃതി പരിസ്ഥിതി ക്ലബ്ബ് കൺവീനർ സുധീർ ഗുരുകുലം,കൗൺസിൽ ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ സലിം ഖാൻ, അനു നാരായണൻ, അനന്തു പതാരം,സുനിൽ പൂമുറ്റം, അലൻ , നെഹ്‌റു യുവകേന്ദ്ര യൂത്ത് വോളണ്ടിയർമാരായ അക്ഷയ്, സുബിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. :