
അഞ്ചാലുംമൂട്: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ധി ആഘോഷത്തിന് മുന്നോടിയായി പൂർവ വിദ്യാർത്ഥികൾ, മുൻ അദ്ധ്യാപകർ, അനദ്ധ്യാപകർ, കുടുംബാംഗങ്ങൾ എന്നിവരുടെ സംഗമം സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനർ ഡോ.ആർ സിബില വികസന രേഖ അവതരിപ്പിച്ചു. കൗൺസിലർ സിന്ധുറാണി, ഹെഡ്മാസ്റ്റർ എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. ആയിരത്തോളം പുർവ വിദ്യാർത്ഥികൾ പങ്കെടുത്ത യോഗം സകൂളിന് ആകർഷകമായ പ്രവേശന കവാടം, ഓപ്പൺ എയർ ഓഡിറ്റോറിയം, സ്കൂൾ സ്ഥാപകൻ കേശവൻ മുതലാളിയുടെ അർദ്ധകായക പ്രതിമ, ടോയ്‌ലെറ്റ് കോംപ്ലക്സ്, ഇൻഡോർ ഓഡിറ്റോറിയം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ വച്ച്
പൂർവ വിദ്യാർത്ഥി സംഘടനയും വികസന സമിതിയും രൂപീകരിച്ചു.