പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിൽ മഹാസമാധി ദിനാചരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. യൂണിയൻ അതിർത്തിയിലെ 67ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലാണ് വിവിധ ചടങ്ങുകളോടെ 21ന് സമാധി ദിനാചരണം നടത്തുന്നത്. ഗുരു പൂജ, ഗുരുപുഷ്പാഞ്ജലി,ഗുരുദേവ ഭാഗവതപാരായണം, സമൂഹ പ്രാർത്ഥന,കഞ്ഞി സദ്യ, ഉപവാസം,അനുസ്മരണ യോഗങ്ങൾ, ദീപാരാധന ,ദീപക്കാഴ്ചകൾ തുടങ്ങിയ വിവിധ ചടങ്ങുകളോടെയാണ് മഹാസമാധി ദിനാചരണം നടത്തുന്നത്. യൂണിയൻ അതിർത്തിയിലെ ഐക്കരക്കോണം, കലയനാട്, നെല്ലിപ്പള്ളി, ചാലിയക്കര,കക്കോട്, വിളക്കുവെട്ടം, ഇളമ്പൽ, മാത്ര, നരിക്കൽ,പുനലൂർ ടൗൺ,പ്ലാച്ചേരി,ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ 34, ആനപെട്ടകോങ്കൽ, ഉറുകുന്നു, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ഫ്ലാറൻസ്, മാമ്പഴത്തറ,കരവാളൂർ, വെഞ്ചേമ്പ്, കുരുവിക്കോണം, ആർച്ചൽ, അഞ്ചൽ, ആലഞ്ചേരി, ഏരൂർ, ഭാരതീപുരം,ഇടമുളയ്ക്കൽ, വിളക്കുപാറ തുടങ്ങിയ 67ഓളം ശാഖകളുടെയും നേതൃത്വത്തിലാണ് സമാധി ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർക്ക് പുറമെ യോഗം ഡയറക്ട‌ർമാർ,യൂണിയൻ കൗൺസിലർമാർ, വനിതസംഘം യൂണിയൻ ഭാരവാഹികൾ, ശാഖ ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകും.