
പരവൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ദിനമായ 21ന് കൊല്ലം കളക്ടറേറ്റിന് മുന്നിൽ രാവിലെ 6 വൈകിട്ട് 6 വരെ ദൈവദശകം പ്രാർത്ഥന ഉപവാസം നടത്തും. പരവൂർ കുറുമണ്ഡൽ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിന് സമീപത്തെ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ സംഘടനാ പ്രസിഡന്റ് കെ.പി. ഹരികൃഷ്ണന് ദൈവദശകം കൃതി കൈമാറി. യൂണിയൻ പ്രതിനിധി അനിൽകുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ബാബു, ചാത്തന്നൂർ ജി.ദിവാകരൻ, ഡി.ഗിരികുമാർ, വനിതാ യൂണിയൻ പ്രതിനിധികളായ സുഗന്ധി, വത്സല നടേശൻ, ലത, സിന്ധു, സുജ, സുജിലാൽ, രഞ്ജിത്ത്, രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.