 
പുത്തൂർ: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ സന്ദേശ സമ്മേളനം എസ്.എൻ.ഡി.പി യോഗം നിയുക്ത ബോർഡ് മെമ്പറും കൊട്ടാരക്കര യൂണിയൻ മുൻ സെക്രട്ടറിയുമായ ജി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊട്ടാരക്കര യൂണിയൻ കൗൺസിലർ ഡോ.ബി.ബാഹുലേയൻ, ഷോപ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ്, മൂഴിക്കോട് ഗുരുമന്ദിര സമിതി ചെയർമാൻ എം.എസ്.ഹരികുമാർ, ഇന്റർ നാഷണൽ ചെസ് ഓർബിറ്റർ എസ്.ബിജുരാജ്, അനിൽകുമാർ പവിത്രേശ്വരം, എസ്.അനിൽ കുമാർ, ജി.രവീന്ദ്രൻ പിള്ള, ശ്രീകുമാർ, ആർ.സി.സരിത എന്നിവർ സംസാരിച്ചു. ഗുരുസമാധി ദിനം വിപുലമായ ചടങ്ങുകളോടെ നടത്തുവാനും തീരുമാനിച്ചു.