 
പുത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട സേവ പഖ്വാരയും കോട്ടാത്തല ഹരിദാസൻ അനുസ്മരണ സമ്മേളനം കോട്ടാത്തല ജംഗ്ഷനിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചികിത്സാ ധനസഹായവിതരണവും നടന്നു. ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ജോമോൻ കീർത്തനം അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വയക്കൽ സോമൻ, രാജേശ്വരി രാജേന്ദ്രൻ, കെ.ആർ.രാധാകൃഷ്ണൻ, നെടുമ്പന ശിവൻ, അനീഷ് കിഴക്കേക്കര, ബിജുരാജ്, കൃഷ്ണൻകുട്ടി, സന്തോഷ് കോട്ടത്തല, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.