photo
കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്യാന്തര മുള ദിനാചാരണം സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ ഉദ്‌ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഹരിത സ്വർണം പദ്ധതിയുടെ രണ്ടാംഘട്ട പരിപാടിക്ക് രാജ്യാന്തര മുളദിനത്തിൽ തുടക്കമായി. കല്ലുകടവിൽ പള്ളിക്കലാറിന്റെ തീരത്ത് മുളയുടെ തൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കൗൺസിൽ ജില്ലാ കൺവീനർ എച്ച്.ശബരീനാഥ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, ജില്ലാ ഉപസമിതി കൺവീനർമാരായ മുഹമ്മദ്‌ സലിംഖാൻ, അനു നാരായണൻ, ഭാരവാഹികളായ അപ്പുക്കുട്ടൻ പിള്ള,രാമു പ്രകാശ്, അമൽ കൃഷ്ണ, കൃഷ്ണ പ്രകാശ്, വിഷ്ണു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.