കൊല്ലം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2017 ന് മുമ്പ് പെൻഷൻ കൈപ്പറ്റിയിരുന്നവർ സേവന സോഫ്റ്റ് വെയറിൽ പെൻഷൻ അപ്രൂവ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ കൊല്ലം ഓഫീസിൽ
( ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് തെക്കുവശം) ആരുടെയെങ്കിലും കൈവശമോ, തപാലിൽ അയയ്ക്കുകയോ വേണം. പെൻഷൻ വാങ്ങുന്നവർ ഒരു കാരണവശാലും നേരിട്ട് ഹാജരാകേണ്ടതില്ല. ഫോൺ : 0474 2796750.
ഹാജരാക്കേണ്ട രേഖകൾ : ആധാർ കാർഡ് കോപ്പി, ക്ഷേമനിധി പാസ്ബുക്ക് / പെൻഷൻ കാർഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി ( IFSC കോഡ് ഉള്ള അക്കൗണ്ട് വേണം), ഫോൺ നമ്പർ.