കൊല്ലം: എസ്.​എൻ.​ഡി.​പി യോഗം കൊല്ലം യൂണി​യ​നിൽ ഗു​രു​ദേ​വന്റെ മഹാസമാധി ദിനം സമു​ചി​ത​മായി ആച​രി​ക്കും. 21ന് രാവിലെ 9ന് യൂണി​യൻ പ്രസി​ഡന്റ് മോ​ഹൻ ശങ്കർ ഭദ്ര​ദീപം തെളിച്ച് ചട​ങ്ങു​കൾ ഉദ്ഘാ​ടനം ചെയ്യും. യൂണി​യൻ സെ​ക്ര​ട്ടറി എൻ.​രാ​ജേ​ന്ദ്രൻ, യോഗം കൗൺസി​ലർ പി.​സു​ന്ദ​രൻ എന്നി​വർ പ്രഭാ​ഷണം നട​ത്തും.
യൂണി​യൻ കൗൺസിൽ അംഗ​ങ്ങൾ, വനിതാ സംഘം ഭാര​വാ​ഹി​കൾ, യൂത്ത്മൂ​വ്‌മെന്റ് ഭാര​വാ​ഹി​കൾ, ട്രസ്റ്റ് ബോർഡ് അംഗ​ങ്ങൾ, ശാഖാ ഭാര​വാ​ഹി​കൾ, ശ്രീനാ​രാ​യണ എംപ്ലോ​യീസ് ഫോറം ഭാര​വാ​ഹി​കൾ, ശ്രീനാ​രാ​യണ പെൻഷ​ണേഴ്‌സ് കൗൺസിൽ ഭാര​വാ​ഹി​കൾ, സൈബർ സേന ഭാര​വാ​ഹി​കൾ തുട​ങ്ങി​യ​വർ പങ്കെ​ടു​ക്കുന്ന യോഗ​ത്തിൽ യൂണി​യൻ വൈസ് പ്ര​സി​ഡന്റ് അഡ്വ.​ രാ​ജീവ് കുഞ്ഞു​കൃ​ഷ്ണൻ നന്ദി പറ​യും. തുടർന്ന് വനിതാ സംഘ​ത്തിന്റെ ആഭി​മു​ഖ്യ​ത്തിൽ പ്രാർത്ഥ​നയും പായസ വിത​ര​ണവും നട​ക്കും.