കൊല്ലം: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, അന്യായമായ ട്രാൻസ്ഫറുകൾ പിൻവലിക്കുക, ബാങ്ക്​​ തല സെറ്റിൽമെന്റുകളും കോടതി വിധിയും മാനിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഒഫ് സെൻട്രൽ ബാങ്ക് യൂണിയന്റെ നേതൃത്വത്തിലുള്ള ദ്വിദിന പണിമുടക്ക് ആരംഭിച്ചു. ഇന്ന് സമാപിക്കും.

സെൻട്രൽ ബാങ്കിന്റെ ചിന്നക്കട ശാഖയ്ക്ക് മുന്നിൽ നടന്ന പ്രകടനം എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി എം.എ.നവീൻ സ്വാഗതം പറഞ്ഞു. എ.കെ.ബി.ഇ.എഫ് ജില്ലാ ജോ. സെക്രട്ടറി ബി.ശ്രീശാന്ത്, ട്രഷറർ എം.രാകേഷ് എന്നിവർ സംസാരിച്ചു. സി.ബി.ഐ.ഇ.യു ജോ. സെക്രട്ടറി ബാബുക്കുട്ടൻ നന്ദി പറഞ്ഞു.