
കൊല്ലം: പട്ടത്താനം വനിത സമിതിയുടെ നേതൃത്വത്തിൽ ലക്ഷ്മിചന്ദ്ര ഓഡിറ്റോറിയത്തിൽ ഓണാഘോഷവും വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് കൗൺസിലർ ശ്രീദേവിഅമ്മ വാർഷികം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിമലകുമാരി അദ്ധ്യക്ഷയായി.
സീരിയൽ - സിനിമ നിർമ്മാതാവ് സന്ധ്യരാജേന്ദ്രൻ ഓണാഘോഷത്തിന് തിരി തെളിച്ചു.
പെയിൻ ആനഡ് പാലിയേറ്റീവ് ട്രസ്റ്റിനുവേണ്ടി സമിതി സ്വരൂപിച്ച സംഭാവന
ട്രസ്റ്റ് പ്രതിനിധി പിള്ളസാർ ഏറ്റുവാങ്ങി. ഗിന്നസ് ബുക്കിൽ ഇടം നേടിയ പ്രീത ഷാജിയെയും എഴുത്തുകാരി ജലജ നരേഷിനെയും ചടങ്ങിൽ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. സെക്രട്ടറി ശ്യാമള രാജൻ, വൈസ് പ്രസിഡന്റ് തുളസി കരുണാകരൻ, ട്രഷറർ രാജശ്രീ ശിവദാസൻ എന്നിവർ സംസാരിച്ചു.