 
ഓച്ചിറ: ഓച്ചിറ സി. എച്ച്.സിയിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുൽഫിയ ഷെറിൻ, ഗീതാ കുമാരി, സി.രാജീവ്, തുളസീധരൻ,എ. റാഷിദ്, വാഹിദ്, നിഷ അജയകുമാർ, സുനിത അശോക്, ഷെർലി ശ്രീകുമാർ, എസ്. ശ്രീലത, അനിരുദ്ധൻ, സുധീർക്കാരിക്കൽ, മധു മാവോലിൽ, ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ രാജീഷ്, ബി.എസ്.വിനോദ്, കെ.സുഭാഷ്, ബിനു, മെഡിക്കൽ ഓഫീസർ ഡോ.ഡി.സുനിൽ കുമാർ, ബി.ഡി.ഒ സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് കാലഘട്ടത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് നാലു കോടി രൂപ വീതം സർക്കാർ ഏറ്റെടുത്തിരുന്നു. പകരമായി നിയോജകമണ്ഡലങ്ങളിൽ എം.എൽ.എമാർ നിർദ്ദേശിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് സി.ആർ.മഹേഷ് എം.എൽ.എയുടെ നിർദ്ദേശാനുസരണം ഓച്ചിറ സി.എച്ച്.സി തിരഞ്ഞെടുത്തത്. ഒന്നേമുക്കാൽ കോടി രൂപ വിനിയോഗിച്ച് 10 ബെഡ് ഉള്ള ഐസൊലേഷൻ വാർഡാണ് നിർമ്മിക്കുന്നത്.