കൊല്ലം: വീട്ടുമുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ കിളികൊല്ലൂർ പൊലീസ് പിടികൂടി. കൊറ്റങ്കര പേരൂർ ചേരിയിൽ കുറ്റിച്ചിറ പുന്നേത്ത് വയലിൽ ലക്ഷം വീട്ടിൽ ബാലു (25), വടക്കേവിള താഴത്ത് വിള വയലിൽ വീട്ടിൽ പ്രസീദ് (24) എന്നിവരാണ് അറസ്റ്റിലായത്. 14ന് ഉച്ചയ്ക്ക് മങ്ങാട് വിദ്യാനഗർ 112, സനോജ് മൻസിലിൽ ഷാജഹാന്റെ പൾസർ ബൈക്കാണ് മോഷ്ടിച്ചത്. പൊലീസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.