 
പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാൻസർ ഡയാലിസിസ് രോഗികൾക്ക് സൗജന്യ മരുന്നു വിതരണം കനിവ് 2022 എന്ന പേരിൽ പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. ആരോഗ്യ വിഭാഗം ജീവനക്കാരെ ആദരിക്കൽ ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫിയും ആശാ പ്രവർത്തകരെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മയും കൊവിഡ് വോളണ്ടിയേഴ്സിനെ ആദരിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറാ ബീവിയും നിർവഹിച്ചു. കൊല്ലം ഡി.എം.ഒ ജേക്കബ് വർഗീസ് , ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷീജ, ലതാ രവി,പഞ്ചായത്ത് അംഗങ്ങളായ നമ്പൂരേത്ത് തുളസിധരൻ പിള്ള , പ്രസന്ന, രാജേഷ് വരവിള, മോഹനൻ പിള്ള, അരുൺ ഉത്തമൻ, ആർ.രാജേഷ്, ഫിലിപ്പ്, കെ.ശാന്ത, ശ്രീതാ സുനിൽ ,സ്മിത, നിഖിൽ മനോഹർ, നസിയത്ത് ഷിഹാബ്, അൻസി നസീർ , പ്രിയാ സത്യൻ, വിനു ഐ. നായർ , പി.കെ.രവി .സെക്രട്ടറി ജയപ്രകാശ്, സി.ഡി.എസ് ചെയർ പേഴ്സൺ എൻ.പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് ജോസഫ് , മെഡിക്കൽ ഓഫീസർ ഷെഹ്ന, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ലക്ഷ്മി ദിലീപ് നന്ദി പറഞ്ഞു.