 
ഓയൂർ: ആയിരവല്ലിപ്പാറയിൽ ഖനനത്തിന് നൽകിയ എൻ.ഒ.സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന്റെ 96-ാം ദിനം മണ്ഡലം ഭാരവാഹികൾ സത്യഗ്രഹം അനുഷ്ഠിച്ചു. യൂത്ത് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം പ്രസിഡന്റ് ജെയിംസ് ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹ സദസ് ഐ.എൻ.സി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ.സാജൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.വൈ.സി മണ്ഡലം വൈസ് പ്രസിഡന്റുമാരായ എസ്.എം.സമീന , ശഫീർ ഷാ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് സുഹൈൽ, അമൽ കരിങ്ങന്നൂർ,നിഖിത ഉണ്ണികൃഷ്ണൻ, ഷുഹൈബ് അടയറ, അഖിൽ, അജ്മൽ ഷാനവാസ് തുടങ്ങിയവരാണ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജോർജിനൊപ്പം സത്യഗ്രഹം അനുഷ്ഠിച്ചത്. ഇളമാട് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കാരാളികോണം വാർഡ് മെമ്പറുമായ ഐ. മുഹമ്മദ് റഷീദ് ആദ്ധ്യക്ഷനായി.