karunakaran-83

കൊല്ലം: സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പെരുമ്പുഴ താഴം സുധാഭവനത്തിൽ കരുണാകരൻ (83) അണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ

പെരുമ്പുഴ ജംഗ്ഷനടുത്ത് വില്ലേജ് ഓഫീസിന് സമീപം ആക്ടീവ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. ഇവിടെ ചികിത്സയിലായിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ഭാര്യ: സുമതി. മക്കൾ: സുധ, കല, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സുബാഷ്, രാജൻ, സുജാത. സംസ്ക്കാരം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.