photo
കരുനാഗപ്പള്ളി നഗരസഭയിൽ സ്വഛ് അമൃത് മിഷൻ പദ്ധതിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ശുചിത്വ സന്ദേശ റാലി ചെയർമാൻ കോട്ടയിൽ രാജു ഫ്ലാഗ് ഒഫ് ചെയ്യുന്നു.

കരുനാഗപ്പള്ളി: ഒക്ടോബർ 2വരെ നീണ്ടുനിൽക്കുന്ന സ്വഛ് അമൃത് മിഷൻ പദ്ധതിയുടെ പ്രചരണാർത്ഥം കരുനാഗപ്പള്ളി നഗരസഭയിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. നഗരങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥമാണ് റാലി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ജെ.ആർ.സി, എൻ.സി.സി, എൻ.എസ്. എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ റാലിയിൽ അണി നിരന്നു. നഗരസഭ കാര്യാലയത്തിനു മുന്നിൽ നിന്ന് ആരംഭിച്ച സന്ദശയാത്ര നഗരസഭ ചെയർമാൻ കോട്ടയിൽ രാജു റാലി ഫ്ലാഗ് ഒഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി. മീന, സെക്രട്ടറി എ. ഫൈസൽ, നഗരസഭാ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.