preman-

കൊല്ലം: മുണ്ടയ്ക്കൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഓണക്കോടി സമ്മാനിച്ച് റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജിന്റെ വസ്ത്രദാനം' പദ്ധതി എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.

വസ്ത്രദാനം പദ്ധതിയുടെ ഡിസ്ട്രിക്ട് ചെയർമാൻ റൊട്ടേറിയൻ സലിം നാരായണൻ അദ്ധ്യക്ഷനായി.

റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ റൊട്ടേറിയൻ കെ.പി.രാമചന്ദ്രൻ നായർ, നിയുക്ത ഗവർണർ റൊട്ടേറിയൻ ഡോ. ജി. സുമിത്രൻ, ചീഫ് ഡയറക്ടർ റൊട്ടേറിയൻ എം. അജിത്ത് കുമാർ, അസി. ഗവർണർ റൊട്ടേറിയൻ ഡോ. കെ.വി. സനൽകുമാർ, റവന്യൂ ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ റൊട്ടേറിയൻ ശിവദാസൻ പാണ്ടികശാല, റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജ് പ്രസിഡന്റ് റൊട്ടേറിയൻ എ.അജിത്ത് കുമാർ, അഗതിമന്ദിരം സൂപ്രണ്ട്‌ വത്സലൻ എന്നിവർ സംസാരിച്ചു. റൊട്ടേറിയൻ സലിം നാരായണനാണ് അഗതിമന്ദിരത്തിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ സംഭാവന ചെയ്തത്.