കൊല്ലം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ശാരദാമഠത്തിൽ 21ന് ഗുരുദേവ സമാധി ദിനാചരണം നടത്തും. രാവിലെ 10ന് ഉപവാസയജ്ഞം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് ഗിരീഷ് കേശവൻ അദ്ധ്യക്ഷനാകും. പ്രാർത്ഥന ഉദ്‌ഘാടനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർഹിക്കും. എസ്.എൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ. അനിധരൻ, സമിതി സംസ്ഥാന പ്രസിഡന്റ് വി. സജീവ് തുടങ്ങിയവർ പങ്കെടുക്കും. പ്രൊഫ. വിനയചന്ദ്രൻ, ഡോ. എൽ. വിനയകുമാർ, ഡോ. ബി. കരുണാകരൻ, ഡോ. സി.എൻ. സോമരാജൻ, കെ. ബാലചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും. സമിതി ജില്ലാ സെക്രട്ടറി വി. മോഹനൻ സ്വാഗതവും ആചരണ കമ്മിറ്റി കൺവീനർ എൽ. ശിവപ്രസാദ് നന്ദിയും പറയും. വൈകിട്ട് 3ന് മഹാസമാധി ദിന പൂജയും പ്രാർത്ഥനയും നടക്കും.