 
കരുനാഗപ്പള്ളി: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം കരുനാഗപ്പള്ളി കൃഷിഭവന്റെ പരിധിയിൽ വിളയിൽ പടീറ്റതിൽ നജിയുടെ കൃഷിയിടത്തിൽ നടപ്പിലാക്കിയ പൂക്കൃഷിയുടെ വിളവെടുപ്പ് മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. കൃഷി ഓഫീസർ ബിന്ദുമോൾ, കൗൺസിലർമാരായ പുഷ്പാങ്കതൻ, മുസ്തഫ, ബുഷ്‌റ, നജി, മിനി തുടങ്ങിയവർ പങ്കെടുത്തു.