bus

കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജ​റ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൊല്ലം ഡിപ്പോയിൽ നിന്ന് 24ന് രാവിലെ 5ന് സെമി സ്ലീപ്പർ സൂപ്പർ എയർ ബസിൽ വാഗമൺ, ചെറുതോണി, മൂന്നാർ ഉല്ലാസയാത്ര പുറപ്പെടുന്നു. ആദ്യദിനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമൺ, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദർശിച്ച് മൂന്നാർ ഡിപ്പോയിൽ യാത്ര അവസാനിക്കും. രണ്ടാം ദിവസം മൂന്നാർ ടോപ് സ്​റ്റേഷനിൽ നിന്നാരംഭിച്ച് കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കണ്ണൻ ദേവൻ ടീ ഫാക്ടറി, പുഷ്പോദ്യാനം, മൂന്നാർ ടൗൺ വഴി തിരികെ രാത്രി 7ന് കൊല്ലത്തേയ്ക്ക് മടക്കയാത്ര. ഭക്ഷണം, പ്രവേശന ഫീസ് ഒഴികെ യാത്രാക്കൂലിയും മൂന്നാറിൽ ഡോർമി​റ്ററി സൗകര്യവും ഉൾപ്പടെ ഒരാൾക്ക് 1400 രൂപ.

ഫോൺ: 8921950903, 9496675635, 9447721659.