പരവൂർ: നഗരസഭയിൽ നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പേവിഷ നിർമ്മാർജന വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. ഓരോ വാർഡിലും കുത്തിവയ്പ്പിന് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ നഗരസഭയിൽ 550 വളർത്ത് നായ്ക്കൾക്ക് കുത്തിവയ്പ്പെടുത്തു. 30 നകം എല്ലാ വളർത്തുനായ്ക്കൾക്കും വാക്‌സിനേഷൻ നൽകും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനൊപ്പം ലൈസൻസ് നൽകും. പത്തിടങ്ങളിലാണ് ക്യാമ്പ്. രണ്ടാം ഘട്ടത്തിൽ തെരുവുനായ്ക്കൾക്കും വാക്‌സിൻ നൽകും. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ തല യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, വെറ്ററിനറി സർജൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വാക്‌സിനേഷൻ ക്യാമ്പ്
21ന് കിഴക്കിടമുക്ക്. 22ന് രാവിലെ 11ന് വി.കേശവനാശാൻ, കെ.സി. കേശവപിള്ള സ്മാരക വായനശാല. 22ന് ഉച്ചക്ക് 2ന് കോട്ടപ്പുറം സബ്‌സെന്റർ, 23ന് രാവിലെ 11ന് കുറുമണ്ടൽ ഫ്രണ്ട്സ് ക്ലബ്. 26ന് രാവിലെ 11ന് വിശ്വഭാരതീയ ക്ലബ്, ഉച്ചക്ക് 2ന് തെക്കും ഭാഗം അങ്കണവാടി. 27ന് രാവിലെ 11ന് വൈ.എം.എ.സി അങ്കണവാടി, ഉച്ചക്ക് 2 ന് പൊലീസ് സ്റ്റേഷന് സമീപത്തെ അങ്കണവാടി. 28ന് രാവിലെ 11ന് കൂനയിൽ മുനിസിപ്പൽ വായനശാല.