kuda
കുടവട്ടൂർ റോക്ക് എൻ ഫാമിൽ നെടുമൺകാവ് റോട്ടറി ക്ലബ് നടത്തിയ കുടുംബ സംഗമം കൊട്ടാരക്കര ഡിവൈ.എസ് .പി ജി.ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: നെടുമൺകാവ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടവട്ടൂരിൽ കുടുംബ സംഗമം നടത്തി. റോക് എൻ ഫാം ഹാളിൽ ചേർന്ന സംഗമം കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ അനിൽ അഭിരാമം അദ്ധ്യക്ഷനായി. സെക്രട്ടറി സുരേന്ദ്രൻ കടയ്ക്കോട്, അസി. ഗവ.കെ.കൃഷ്ണദാസ്, വിനോദ് ഗംഗാധരൻ, ബി.ചന്ദ്രൻകുട്ടി, എം.ഗണേഷ്, ഫാം ഡയറക്ടർ ഷാജി സോമനാഥൻ, എ.അനിൽകുമാർ, കെ.ആർ.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.