എഴുകോൺ : എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖയിൽ 95-ാം ഗുരുദേവ സമാധിദിനാചരണം ഇന്ന് നടക്കും. രാവിലെ 5 മുതൽ ഗുരുദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ക്ഷേത്രത്തിലും ശാഖയുടെ 15 കേന്ദ്രങ്ങളിലും പായസസദ്യ, കഞ്ഞി സദ്യ എന്നിവയും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 മുതൽ സമൂഹപ്രാർത്ഥനാ യോഗവും സമ്മേളനവും സമാധി സ്മൃതി യാത്രയും നടക്കും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഭദ്രദീപം തെളിക്കും. ശാഖാ പ്രസിഡന്റ് വി.മൻമഥൻ അദ്ധ്യക്ഷനാകും. സമൂഹപ്രാർത്ഥനാ യോഗം കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യോഗത്തിലും സമാധിസ്മൃതി യാത്രയിലും യൂണിയൻ സെക്രട്ടറി അഡ്വ. അരുൾ, ശാഖാ സെക്രട്ടറി ടി.സജീവ്, പെൻഷൻ ഫാറം യൂണിയൻ കൺവീനർ ജെ.അനിൽ കുമാർ, ശാഖാ കമ്മിറ്റി അംഗങ്ങളായ അനിൽ ശിവനാമം , പ്രസന്ന തമ്പി, ശരത് ചന്ദ്രൻ, രൂപേഷ്,പ്രഭ്വിരാജ്, രേണുക പ്രസാദ്, രമ ലാലി, മഹിളാമണി, സുനിത തുടങ്ങിയവർ നേതൃത്വം നൽകും. പരിപാടികളിൽ എല്ലാ ശ്രീനാരായണീയരും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി ടി.സജീവ് അറിയിച്ചു.