
ശാസ്താംകോട്ട: ഡി.ബി കോളേജ് റിട്ട.പ്രൊഫസർ കിഴക്കേ കല്ലട കോയിക്കൽ മുറിയിൽ പുത്തേത്ത് വീട്ടിൽ എൻ. വേണുഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: വി. മോഹൻ റോയ് (ജോയിന്റ് ജനറൽ മാനേജർ, എയർപോർട്ട് അതോറിട്ടി), വി. ലക്ഷ്മി (പ്രിൻസിപ്പൽ, സി.വി.കെ.എം.എച്ച്.എസ്.എസ് കിഴക്കേകല്ലട), പരേതയായ പാർവതി. മരുമക്കൾ: ഡോ.ശാലിനി ജി. ഉണ്ണിത്താൻ (പ്രിൻസിപ്പൽ, എസ്.വി.ആർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് നേമം), ഡി.പി.അജി (റിസർച്ച് ഓഫീസർ, എസ്.സി.ഇ.ആർ.ടി, കേരളം).