
കൊല്ലം: സീ ഷോർ വാക്കേഴ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും ക്വയിലോൺ ബീച്ച് ഹോട്ടലിൽ ജില്ലാ ജഡ്ജി എം. സുലേഖ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് എസ്. ചന്ദ്രബാബു അദ്ധ്യക്ഷനായി. അഡ്വ. വേണു.ജെ.പിള്ള, അഡ്വ. കെ.രഘുവർമ്മ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ജയചന്ദ്രൻ സ്വാഗതവും കോ ഓർഡിനേറ്റർ ജോൺസൺ ജോസഫ് നന്ദിയും പറഞ്ഞു. അസോ. ഫൗണ്ടർ പിഞ്ഞാണിക്കട നജീബിനെ ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.