 
എഴുകോൺ : ഇടയ്ക്കിടം പിണറ്റിൻമൂട് റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായി.റോഡിൽ കുഴികൾ നിറഞ്ഞ നിലയിലാണ്. ഇടയ്ക്കിടം മാർക്കറ്റ് ജംഗ്ഷനിലേക്ക് റോഡു വന്നു ചേരുന്ന ഭാഗത്ത് കലുങ്കിനോട് ചേർന്ന് റോഡ് പൂർണമായും തകർന്നിട്ടുണ്ട്. കൊട്ടാരക്കരയിലേക്ക് പോകുന്നതിന് ഇടയ്ക്കിടം, പ്ലാക്കോട്, കടയ്ക്കോട് ഭാഗങ്ങളിലുള്ളവർ പ്രധാനമായി ആശ്രയിക്കുന്ന പാതയാണിത്. റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ ഏറെ നാളുകളായി അധികൃതർ അവഗണിക്കുകയാണ്.