ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറിയുമായ സുബി പരമേശ്വരനെ ഗ്രാമസഭയിൽ വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
16ന് ചിറക്കര ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചിറക്കര ആറാം വാർഡിലെ ഗ്രാമസഭയ്ക്കിടയിലാണ് സംഭവം. പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.