പത്തനാപുരം : പുനലൂർ - തെങ്കാശി യാത്രയ്ക്കിടെ കെ. എസ്. ആർ. ടി. സി ജീവനക്കാർ അപമര്യാദയായി പെരുമാറിയതായി യാത്രക്കാരന്റെ പരാതി. പത്തനാപുരം പിടവൂർ കൊന്നയിൽ ഷിബു എബ്രഹാമാണ്
കെ.എസ്.ആർ.ടി.സി അധികൃതർക്കും പൊലീസിലും പരാതി നൽകിയത്. തിങ്കളാഴ്ച വൈകുന്നേരം പുനലൂരിൽ നിന്ന് തെങ്കാശിയിലേക്കുള്ള യാത്രക്കിടയിൽ തമിഴ് നാട് സ്വദേശികളടക്കമുള്ളവരോട് യാത്രക്കാരായ ജീവനക്കാർ മോശമായി പെരുമാറുകയായിരുന്നു. യാത്രക്കാരോട് മര്യാദയോടെ ഇടപെടണമെന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ വനിതാ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ആക്ഷേപിച്ചതായും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
പ്രതിയാക്കി ആര്യങ്കാവ് പൊലീസിൽ പരാതി നൽകിയെങ്കിലും സഹയാത്രികർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. ട്രിപ്പു മുടക്കി തന്നെ കുടുക്കാനും ശ്രമം ഉണ്ടായി. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരാണ് ആരോപണവിധേയരായ വനിതാ കണ്ടക്ടറും ഡ്രൈവറും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ട്രാൻ. അധികൃതരും പൊലീസും പറഞ്ഞു.