കൊല്ലം: ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ ഓണാഘോഷം ഇന്ന് മുതൽ 25 വരെ നടക്കും.
24ന് വൈകിട്ട് 4ന് വനിതകൾക്കും പുരുഷൻമാർക്കും ഉറിയടി മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. 25ന് രാവിലെ 10ന് കുടുംബസംഗമത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും എക്സ്. ഏണസ്റ്റ് ഓണസന്ദേശം നൽകും. കെ. അനിൽ കുമാർ അമ്പലക്കര അദ്ധ്യക്ഷനാകും. ജി. രാജ് മോഹൻ സ്വാഗതം പറയും.