
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ ഷംനാദിനെയാണ് (23) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ റൂറൽ എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ജി.ഡി വിജയകുമാറിന്റേയും കൊട്ടാരക്കര സി.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്തു.