photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓഫീസിലെ ശ്രീനാരായണ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഭദ്രദീപം തെളിക്കുന്നു.

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖകൾ, ഗുരുമന്ദിരങ്ങൾ, ഗുരുക്ഷേത്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മഹാസമാധി ദിനാചരണം സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ശാഖകൾ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികളാണ് നടന്നത്. ഇന്നലെ രാവിലെ യൂണിയൻ ഓഫീസിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഭദ്രദീപം തെളിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. യൂണിൻ ഓഫീസിൽ ഗുരുദേവ ഭാഗവത പാരായണവും മൗന പ്രാർത്ഥനയും നടത്തി.

ഓച്ചിറ ശ്രീനാരായണ മഠത്തിൽ

പ്രത്യേക പൂജകളോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഗുരുക്ഷേത്രത്തിൽ ഗണപതിഹോമം, ഗുരുദേവഭാഗവത പാരായണം, ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, മൗന പ്രാർത്ഥന, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. യൂണിയൻ സെക്രട്ടരി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, യൂത്ത് മൂവ്മെന്റ് നേതാക്കളായ ടി.ഡി.ശരത്ചന്ദ്രൻ, സിബു നീലികുളം, ശ്രീനാരായണ മഠം കാര്യദർശി പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. രാത്രിയിൽ ദീപാരാധനയോടെ സമാപിച്ചു.

അയണിവേലിക്കുളങ്ങര ശാഖ

അയണിവേലിക്കുളങ്ങര 417-ം നമ്പർ ശാഖയിൽ നടന്ന പരിപാടികൾക്ക് അജിത്കുമാർ നേതൃത്വം നൽകി.

ആദിനാട് വടക്ക്

ആദിനാട് വടക്ക് 402-ം നമ്പർ ശാഖയിൽ ഗുരുഭാഗവതപാരായണം, അന്നദാനം, സമൂഹപ്രാർത്ഥന, എന്നിവ ഉണ്ടായിരുന്നു. യൂണിയനിലെ 68 ശാഖകളിലും രാവിലെ പീതപതാക ഉയർത്തിയ ശേഷമാണ് മഹാസമാധി ദിനാചരണത്തിന് തുടക്കം കുറിച്ചത്.