കരുനാഗപ്പള്ളി: ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ടി.കെ.കുമാരൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച മഹാസമാധി സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപവാസ യജ്ഞം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം ടി.കെ.സുധാകരൻ അദ്ധ്യക്ഷനായി. ലേഖാ ബാബുചന്ദ്രൻ, സുഭദ്രാ ഗോപാലകൃഷ്ണൻ, ശാന്താ ചക്രപാണി, ആർ.ഹരീഷ്, തയ്യിൽ തുളസി, സജീവ് സൗപർണ്ണിക, രാജൻ ആലുംകടവ്, ചന്ദ്രാക്ഷൻ, പി.ജി.ലക്ഷ്മണൻ, സുധാകരൻ, എ.ജി.ആസാദ് എന്നിവർ പ്രഭാഷണം നടത്തി. ലേഖാ ബാബുചന്ദ്രൻ രചിച്ച മരണമില്ലാത്ത ബോധം എന്ന പുസ്തകത്തിന്റെ കോപ്പി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് നൽകി ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ പ്രകാശനം ചെയ്തു.