 
കുളത്തൂപ്പുഴ: റബർ കർഷകർക്ക് ന്യായവില ഉറപ്പാക്കുക എന്നലക്ഷ്യത്തോടെ കുളത്തൂപ്പുഴയിൽ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ റബർ സംഭരണകേന്ദ്രം തുറന്നു. ബാങ്കിന്റെ ചോഴിയക്കോട് ബ്രാഞ്ച് കെട്ടിടത്തിൽ ആരംഭിച്ച സംരംഭത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബി.രാജീവ് നിർവഹിച്ചു. മുൻ പ്രസിഡന്റ് കെ.ജെ.അലോഷ്യസ് ഭരണസമിതി അംഗങ്ങളായ കെ.ജി.ബിജു, കെ.ജോണി, സുബൈർ അബ്ദുൽഖരീം, സൈഫുദീൻ, പ്രിയരാജ്, ഷാനിഫാബീവി, ബ്രാഞ്ച് മാനേജർ വിഷ്ണുജയകുമാർ,രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.