കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലും 42 ശാഖകളിലും ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 9ന് യൂണിയൻ തല ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് നിർവഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ്, കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശിധരൻ, വി.അമ്പിളിദാസൻ, എസ്.വിജയൻ, രഘു നാഥൻ, പി.അനിൽകുമാർ, കെ.എം.മാധുരി, വയല ശാഖ സെക്രട്ടറി പ്രസാദ്, കടയ്ക്കൽ ശാഖ പ്രസിഡന്റ് തുളസിധരൻ, സെക്രട്ടറി രാജൻ കടയ്ക്കൽ എന്നിവർ പങ്കെടുത്തു. യൂണിയനിൽ പ്രാർത്ഥനയ്ക്ക് വനിതാ സംഘം പ്രസിഡന്റ് എം.കെ.വിജയമ്മ, സെക്രട്ടറി സുധർമ്മ കുമാരി, സരസ്വതിഅമ്മ, പ്രീതിബോസ്, ഭാസുരംഗി എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടുവിന് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ആദരിച്ചു. വൈകിട്ട് 3.30ന് സമാധി പ്രാർത്ഥനയോടെ ദീപാരാധന നടത്തി സമാപിച്ചു.