കൊല്ലം: ഗുരുദേവന് ഹൃദയപൂജ അർപ്പിച്ച് നാടെങ്ങും മഹാസമാധി ആചരിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ, ശാഖകൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഗുരുമന്ദിരങ്ങളിലും ശാഖകളിലും ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. വിവിധയിടങ്ങളിൽ സമാധിദിന സമ്മേളനങ്ങളും പായസ വിതരണവും സംഘടിപ്പിച്ചു.
ഗുരുദേവൻ ലോകം കണ്ട ശ്രേഷ്ഠ
ആചാര്യൻ: എൻ. രാജേന്ദ്രൻ
ലോകം കണ്ട ഏറ്റവും ശ്രേഷ്ഠനായ ആചാര്യനാണ് ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ പറഞ്ഞു. കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ അങ്കണത്തിൽ മഹാസമാധി ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡംഗം രമേഷ്, വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, ശ്രീനാരായണ എംപ്ലോയീസ് ഫോറം ആൻഡ് പെൻഷണേഴ്‌സ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി. രെജിമോൻ, മഹിമ അശോകൻ, പുണർതം പ്രദീപ്, ബി. പ്രതാപൻ, ഷാജി ദിവാകർ, നേതാജി ബി. രാജേന്ദ്രൻ, എം.സജീവ്, ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി.രാജ്മോഹൻ, അഡ്വ.ധർമ്മരാജൻ, പ്രമോദ് കണ്ണൻ, പി.ഷാജി, അഡ്വ. മണിലാൽ, എൽ. മനോജ്, മങ്ങാട് ഉപേന്ദ്രൻ, അഡ്വ. സുധാകരൻ, തൊളിയറ പ്രസന്നൻ, കൃഷ്ണകുമാർ, ബൈജു, ചന്തു, ധനപാലൻ, വി.എസ്. മായ, ഗിരീഷ് കുമാർ, രതീഷ്, ജയകുമാർ, ഡോ.കെ. സാബുക്കുട്ടൻ, ഡോ.എസ്. വിഷ്ണു, ദ്വാരക മോഹൻ, സുന്ദരൻ വടക്കേവിള, വേണുഗോപാൽ, ഉമേഷ്, പട്ടത്താനം സുനിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പായസ വിതരണവും പ്രാർത്ഥനയും നടന്നു.