അഞ്ചൽ: കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന സുസ്ഥിരവികസന സെമിനാറിലേയ്ക്ക് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയന് ക്ഷണം. ഇന്ന് മുതൽ 24 വരെ മഹാരാഷ്ട്രയിൽ നടക്കുന്ന സെമിനാറിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക പഞ്ചായത്താണ് ഏരൂർ.
ഉയർന്ന പ്രദേശങ്ങളിൽ കുഴൽ കിണറുകൾ സ്ഥാപിച്ചുകൊണ്ട് കുടിവെള്ളം നൽകുന്നതും പഞ്ചായത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വെള്ളം പരിശോധിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ലാബുകൾ, ഭൂഗർഭജലമാക്കുന്നതിനായി പഞ്ചായത്ത് ഒരുക്കിയിട്ടുള്ള പ്രോജക്ടുകൾ, ജലശ്രോതസുകൾ സംരക്ഷിക്കുന്നതിനായി തോടുകൾ, ജലാശയങ്ങൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കിയതും ശുചിത്വത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ, മാലിന്യമുക്ത ഏരൂർ പഞ്ചായത്ത് പ്രവർത്തനം, ഹരിതകർമ്മസേനാ പ്രവർത്തനം തുടങ്ങിയവയെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് നൽകിയതിന്റെ ഭാഗമായാണ് ഏരൂർ പഞ്ചായത്തിനെയും സെമിനാറിലേയ്ക്ക് തിരഞ്ഞെടുത്തത്. 62 കോടി രൂപ ചെഴവഴിച്ച് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം നൽകുന്ന പദ്ധതി ഇപ്പോൾ പഞ്ചായത്തിൽ നടന്നുവരുന്നു.