shakha-

കൊല്ലം: ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപിതമായ തൃക്കരുവ കാവിള എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിൽ കോയിപ്പുറം 708 എ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ സമാധി ദിനാചരണം നടത്തി. രാവിലെ മുതൽ വനിത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രാർത്ഥനയും, പായസ വിതരണവും നടന്നു. കുണ്ടറ യൂണിയൻ മുൻ ആക്ടിംഗ് സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ കാവിള എം.അനിൽകുമാർ,​ ശാഖാ സെക്രട്ടറി ബി.രഘുവരൻ. എക്സി. അംഗങ്ങളായ ബാലചന്ദ്രൻ, രഘുനാഥൻ,​ ചന്ദ്രൻ,​ രാമചന്ദ്രൻ,​ മല്ലാക്ഷി, ശൈലജ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ യൂത്ത് മൂവ്മെന്റ്,​ വനിതാസംഘം ഭാരവാഹികൾ പങ്കെടുത്തു.