 
അഞ്ചൽ:ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ ഗുരുദേവസമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സഭാ താലൂക്ക് പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി.ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രം മുൻ ഡയറക്ടർ ഡോ. ബി. സുഗീത സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ അഡി. ഡയറക്ടറും സഭാ ജില്ലാ കമ്മിറ്റി അംഗവുമായ കെ.നടരാജൻ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.കെ.വി. തോമസ് കുട്ടി, സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ, രശ്മിരാജ്, സഭാ താലൂക്ക് വൈസ് പ്രസിഡന്റ് വി.എൻ.ഗുരുദാസ്, മാതൃവേദി മണ്ഡലം പ്രസിഡന്റ് രാധാമണി ഗുരുദാസ്, സെക്രട്ടറി ജലജാ വിജയൻ, വെഞ്ചേമ്പ് മോഹൻദാസ്, അശോകൻ കുരുവിക്കോണം തുടങ്ങിയവർ സംസാരിച്ചു. സഭാ കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ സ്വാഗതവും മണ്ഡലംസെക്രട്ടറി സി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.