 
കരുനാഗപ്പള്ളി: കേരളാ കോൺഗ്രസ് (എം) കരുനാഗപ്പള്ളി നഗരസഭ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലുംകടവ് പോസ്റ്റോഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടി പിൻവലിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ നടത്തിയത്. ധർണ പാർട്ടി സംസ്ഥാന കമ്മിറ്റി അഗം മുജീബ് ഉദ്ഘാടനം ചെയ്തു.