കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ പ്രധാന പാലങ്ങളിൽ ഒന്നായ ചെറിയഴീക്കൽ കല്ലുമൂട്ടിൽകടവ് പാലം ഇരുട്ടിലായിട്ട് രണ്ട് മാസം. പാലത്തിലെ വിളക്കുകൾ തെളിയുന്നില്ല. രാത്രിയിൽ നൂറുകണക്കിന് ആളുകളാണ് ഇതുവഴി നടന്നു പോകുന്നത് . ചെറിയഴീക്കൽ ക്ഷേത്രത്തിൽ പുലർച്ചെ നിർമ്മാല്യ ദർശനത്തിനും രാത്രിയിൽ ദീപാരാധനക്കും വരുന്ന ഭക്തജനങ്ങൾക്കും രാത്രിയിലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്കുമാണ് പാലം ഇരുട്ടിലായതോടെ ദുരിതത്തിലായത്. നാട്ടുകാ‌ർ പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

മാലിന്യം തള്ളുന്നു

വെളിച്ചം ഇല്ലാത്തതിനാൽ പാലത്തിനു സമീപം മാലിന്യം തള്ളുന്നതും പതിവായിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണം. അല്ലാത്തപക്ഷം ജനകീയസമരം സംഘടിപ്പിക്കും.

ചെറിയഴീക്കൽ ഗ്രാമം വാട്ട്സ് ആപ്പ് കൂട്ടായ്മ