photo
ശ്രീനാരായണഗുരു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിദിനാചരണം പതിയിൽ പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശ്രീനാരായണഗുരു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിദിനം ആചരിച്ചു. പുഷ്പാർച്ചന, ഗുരുപ്രാർത്ഥന, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങുകൾ രക്ഷാധികാരി പതിയിൽ പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡി.ചിദംബരൻ അദ്ധ്യക്ഷനായി. ഗവ.അഡിഷണൽ മുൻ സെക്രട്ടറി കെ.എസ്.ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. മുനമ്പത്ത് ഷിഹാബ്, മോഹനൻ ഗുരുഭവനം, ഹരികുമാർ, ദിലീപ്കുമാർ, ഷീജ, അരുൺബോസ്, മോളി ജോൺ തുടങ്ങിയർ പ്രഭാഷണം നടത്തി.