 
കൊല്ലം: ബിഷപ്പ് ബെൻസിഗർ കോളേജ് ഒഫ് നഴ്സിംഗിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ആർ.അനൂപ് സ്വാഗതം പറഞ്ഞു. ബി.ബി.സി.ഒ.എൻ മാനേജർ ഫാ. ഡോ. ജോസഫ് ജോൺ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രൊഫ. എസ്.വർഗീസ് (മുൻ പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ മുൻ അംഗം)
ഉദ്ഘാടനം നിർവഹിക്കുകയും ബിരുദധാരികൾക്ക് ധർമ്മശാസ്ത്ര നിയമാവലി നല്കുകയും ചെയ്തു.
സിസ്റ്റർ ഡി.എം. വിമല ജോസ് (പ്രിൻസിപ്പൽ സെന്റ്. ജോസഫ്സ് കോളേജ് ഒഫ് നഴ്സിംഗ് അഞ്ചൽ), ഫാ.ജെ.ജോൺ ബ്രിട്ടോ (ഡയറക്ടർ ബി.ബി.എച്ച്), ഡോ. കെ.സൂസമ്മ (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ബി.ബി.എച്ച്) എന്നിവർ സംസാരിച്ചു.
മകച്ച സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കുമുള്ള അവാർഡുകൾ
വിതരണം ചെയ്തു. മികച്ച അദ്ധ്യാപനത്തിനുള്ള പുരസ്കാര ജെ. ജോതിലക്ഷ്മി കോളേജ് മാനേജർ ഫാ. ഡോ. ജോസഫ് ജോണിൽ നിന്ന് ഏറ്റുവാങ്ങി. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. അന്നാൽ എഞ്ചലിൻ നന്ദി പറഞ്ഞു.