sndp-

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെയും ഏറം 578-ാം നമ്പർ ശാഖയുടെയും സഹകരണത്തോടെ ഗുരു സമാധി ദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, കൗൺസിൽ അംഗങ്ങളായ വി.പ്രശാന്ത്, ആർ. ഗാന്ധി, ആർ. ഷാജി, കെ. സുജയ് കുമാർ, കെ. സോമരാജൻ, കെ.ചിത്രാംഗദൻ, വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, കേന്ദ്ര സമിതി അംഗങ്ങളായ ശോഭന ശിവാനന്ദൻ, ഉഷ രാജൻ, ഷീല, ശാഖ പ്രസിഡന്റ്‌ കെ.ആർ.വലലൻ, സെക്രട്ടറി സുഭാഷ്, മധുകുമാർ, അനിൽകുമാർ, ദേവരാജൻ, ജയപ്രകാശ്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ്‌ ഷീജ,​ സെക്രട്ടറി ആശ റാണി എന്നിവർ പങ്കെടുത്തു. തുടർന്ന് സമൂഹ പ്രാർത്ഥനയും പായസ സദ്യയും നടന്നു.