കൊല്ലം: എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനവും പ്രഭാഷണവും നടത്തി. ശാഖാ പ്രസിഡന്റ് എസ്. സുരേഷ് ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ, ജി. രാജ്‌മോഹൻ, പ്രമോദ് കണ്ണൻ, കെ.ആർ. രാജേഷ്, മോഹൻ കണ്ണങ്കര, സോമരാജൻ, സുലേഖ പ്രതാപൻ, ലതിക ശശിരാജൻ, കെ.ടി. അനിൽകുമാർ, എസ്. ജയചന്ദ്രൻ, എസ്.എൻ.വി. രാജപ്പൻ, എം.എസ്. ശശികുമാർ, രാജപാണ്ട്യൻ, സുഭാഷിണി, സ്വർണലത, ആർ. സന്തോഷ്‌ കുമാർ, എസ്. അഭിഷേക് എന്നിവർ പങ്കെടുത്തു.