കൊല്ലം: കഞ്ചാവുമായി രണ്ട് യുവാക്കൾ എൻ.ഡി.പി.എസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പിടിയിലായി. 22 ഗ്രാം കഞ്ചാവുമായി കൊ​റ്റങ്കര മാമൂട് ബിജു ഭവനിൽ അതുൽ ബിജു (19), 100 ഗ്രാമുമായി മങ്ങാട് ചന്ദനത്തോപ്പ് പ്രതീഷ് ഭവനിൽ അഭിനാഷ് പ്രതാപൻ (20) എന്നിവരെയാണ് എക്‌​സൈസ് പിടികൂടിയത്.

കൊല്ലം റേഞ്ച് ഇൻസ്‌​പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എച്ച്. രാജീവ്, പ്രിവന്റീവ് ഓഫീസർ എം. സുരേഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ മിനിഷ്യസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. ശ്യാം കുമാർ, ശ്രീവാസ്, ബി. സുനിൽ കുമാർ, എസ്. സഫെഴ്‌സൺ, ബി. ജയകൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീജാകുമാരി, എക്‌സൈസ് ഡ്രൈവർ ജി. സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.