punalur
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് നടന്ന മഹാസമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ മഹാസമാധി ദിനാചാരണം യൂണിയൻ ആസ്ഥാനത്ത് നടന്നു. ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഉപവാസ വൃതം തുടങ്ങിയ ചടങ്ങുകളോടെയാണ് സമാധി ദിനാചരണം നടന്നത്. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു,അടുക്കളമൂല ശശിധരൻ, എസ്.എബി, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതികരാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു.