 
പടിഞ്ഞാറെ കല്ലട: വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 1999 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സംഗമത്തിനോടനുബന്ധിച്ച് പൂർവ അദ്ധ്യാപകരായ സോഫിയ, ഡയ്സമ്മ, വിത്സൻ, ഇന്ദിര, ബെൽസിറ്റ എന്നിവരെ ആദരിച്ചു. പ്ളസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ അനുപമയെ അനുമോദിച്ചു. അനാഥാലയത്തിലേക്ക് അന്നദാനവും നടത്തി. പ്രോഗ്രാമിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അനിൽ അദ്ധ്യക്ഷനായി. അനുപമ സ്വാഗതവും ജിഷരാജ് നന്ദിയും പറഞ്ഞു.