 
ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 95-മത് സമാധിദിനാചരണം നടത്തി. കുന്നത്തൂർ യൂണിയൻ ഓഫീസിൽ വച്ച് നടന്ന ദിനാചരണത്തിന് കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പ്രാത്ഥനയിൽ യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീലയം ശ്രീനിവാസൻ , വി. ബേബി കുമാർ , യൂണിയൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. യൂണിയനിലെ 37 ശാഖകളിലും ഗുരുപൂജയും പ്രാർത്ഥനകളും നടന്നു.